കൊല്‍ക്കത്ത: 33 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി ബിജെപി നേതാവ് അറസ്റ്റില്‍ . പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് മഹേഷ് ശര്‍മ്മയുടെ പക്കല്‍ നിന്നുമാണ് 33 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടികൂടിയത്. ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നിന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ മാസം എട്ടിനാണ് പണം അസാധുവാക്കി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. ഇതിന് വലിയ തിരിച്ചടിയായാണ് യുവ നേതാവില്‍ നിന്നും പണം പിടികൂടിയത്. പുതുതായി പുറത്തിറക്കിയ രണ്ടായിരത്തിന്റെ 926 നോട്ടുകളും 1530 നൂറിന്റെ നോട്ടുകളും 1000 അന്‍പതിന്റെ നോട്ടുകളുമാണ് പിടികൂടിയത്. പിടിച്ചെടുത്ത പണം ജില്ലാ ട്രഷറിയില്‍ നിക്ഷേപിച്ചതായും പോലീസ് പറഞ്ഞു.
എന്നാല്‍ എങ്ങിനെ ഈ പണം ലഭിച്ചു എന്നതിനെപറ്റി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. റാണിഗഞ്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സിപിഎമ്മിനോട് തോറ്റ നേതാവാണ് മഹേഷ് ശര്‍മ്മ. തെരഞ്ഞെടുപ്പിന് മുന്‍പേ ബിജെപി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് ഷക്കീല്‍ അന്‍സാരി ശര്‍മ്മയുടെ സാമ്ബത്തീക സ്വാധീനം ഉപയോഗിച്ചാണ് സ്ഥാനാര്‍ത്ഥിത്തം നേടിയത് എന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
