എസ്ബിടിയുടെ 204 ശാഖകള്‍ പൂട്ടും

തിരുവനന്തപുരം :എസ്ബിഐയുമായി ലയനത്തിനൊരുങ്ങുന്ന എസ്ബിടി ബാങ്കില്‍ നിന്നും ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കുന്നു. കേരളത്തിലെ 204 ശാഖകള്‍ പൂട്ടുകയും ചെയ്യും. ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കുന്നത് ലയനത്തിന്റെ ഭാഗമായി ജീവനക്കാരെ കുറക്കില്ലെന്ന് നേരത്തെ മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ടായിരുന്നവെങ്കിലും ഇപ്പോള്‍ കുറക്കാനാണ് തീരുമാനം.മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എസ്ബിടി ഉള്‍പ്പെടെ എസ്ബിഐയുടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളിലെയും ജീവനക്കാര്‍ക്കു സ്വയംവിരമിക്കല്‍ പദ്ധതി (വിആര്‍എസ്) പ്രഖ്യാപിക്കാന്‍ ബോര്‍ഡ് തീരുമാനം. എസ്ബിഐയുമായുള്ള ലയനത്തിന്റെ ഭാഗമായിട്ടാണിത്. ലയിക്കുന്ന ബാങ്കുകളിലെ ജീവനക്കാരെ കുറയ്ക്കില്ലെന്നാണു നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഫലത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തുകയാണ് എല്ലാ ബാങ്കുകളും വിആര്‍എസിലൂടെ. എസ്ബിടിയുടെ ശാഖകളില്‍ 25% കുറവു വരുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *