ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ട് അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ കൈവശമുണ്ട്. ഇത് ലോക്സഭയില്‍ മാത്രമേ വിശദീകരിക്കുകയുള്ളെന്നും രാഹുല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മോദി അഴിമതി നടത്തിയതിനു തെളിവുണ്ട്. ഇതു മനസിലാക്കി മോദി പാര്‍ലമെന്റില്‍നിന്നും ഒളിച്ചോടുകയാണ്.
നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലോക്സഭയില്‍ തന്നെ സംസാരിക്കാന്‍ ബിജെപി അനുവദിക്കുന്നില്ല. തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തത് മോദിയുടെ ഭയം കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു. താന്‍ ഈ ആരോപണം ഉന്നയിക്കുന്നത് തന്റെ പദവിയും ഉത്തരവാദിത്വവും എന്താണന്നു മനസിലിക്കായിട്ടുതന്നെയാണെന്നും രാഹുല്‍ വ്യക്തമാക്കി.
