തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനം

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരാന്ത്യ ഷോപ്പിംഗിനായി പോകുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച ബസിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. കയ്‌സേറിയിലെ അനാറ്റോലിയന്‍ നഗരത്തിലായിരുന്നു ആക്രമണം നടന്നത്. ബസ് എറിസയെസ് സര്‍വകലാശാലയ്ക്കു മുന്നിലെത്തിയപ്പോള്‍ സമീപമുണ്ടായിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *