നിയന്ത്രണം 30 ന് അവസാനിക്കും

ന്യൂഡല്‍ഹി: എടിഎം കൗണ്ടറുകളില്‍ നിന്നും പിന്‍വലിക്കാനാകുന്ന തുകയ്ക്കുള്ള പരിധി ഡിസംബര്‍ 30 ഓടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഡിസംബര്‍ അവസാനത്തോടെ നിയന്ത്രണം അവസാനിക്കുമെന്നും മതിയായ പണം സജ്ജമാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്വാര്‍ അറിയിച്ചു. നിലവില്‍ ഒരു ദിവസം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 ആണ്. ഒരാഴ്ച്ച ബാങ്കില്‍ നിന്നും പിന്‍വലിക്കാനാകുന്ന പരമാവധി തുക 24000 രൂപയുമാണ്. അതേസമയം ചെക്ക്, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെയുള്ള പണമിടപാടിന് നിയന്ത്രണമില്ല.
പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഡിസംബര്‍ 30 ന് ശേഷം തീരുമാനിക്കുമെന്ന് ഡിസംബര്‍ 16 ന് ധനകാര്യ സെക്രട്ടറി അശോക് ലാവാസ പറഞ്ഞിരുന്നു.
പിന്‍വലിച്ച 500,1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള അവസാന തിയ്യതി ഡിസംബര്‍ 30 ആണ്.

Leave a Reply

Your email address will not be published. Required fields are marked *