മുംബൈ: ബോളിവുഡ് സിനിമ പത്മാവതിയുടെ ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടത്തില്‍ പെയിന്റര്‍ മരിച്ചു. മുകേഷ് ദാകിയ (34) എന്ന പെയിന്ററാണ് മരിച്ചത്. ഫിലിം സിറ്റിയിലായിരുന്നു അപകടം. അഞ്ചടിയോളം ഉയരത്തില്‍നിന്ന് പെയിന്റിംഗ് നടത്തുമ്പോള്‍ കാല്‍വഴുതി താഴെവീഴുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ മുകേഷിനെ കോകിലബെന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരം’ിച്ചു.
സെറ്റില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. സഞ്ജയ് ലീല ബെന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ഷാഹിദ് കപൂറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
