വന്‍ ഭക്ഷ്യവിഷബാധ

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന അലിഗഡ് മുസ്‌ലീം യൂണിവേഴ്‌സിറ്റിയിലെ നൂറില്‍പരം വരുന്ന വിദ്യാര്‍ത്ഥികളെയാണ് ഭക്ഷ്യവിബാധയേറ്റ് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി കിംസ് അല്‍ശിഫ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മിക്കവരും അന്യസംസ്ഥാനത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ നിന്ന് ശനിയാഴ്ച രാത്രി കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് നിഗമനം. ഇതില്‍ ആരുടെയും നില ഗുരതരമല്ലെന്നും ഡോ. ജാഫര്‍ സി.പിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. റിയാസ് ഖാന്‍ അറിയിച്ചു. ചികിത്സയിലുള്ളവരെ ക്യാമ്പസ് ഡയറക്ടര്‍ പ്രൊ. ഡോ. നസ്സൂം കിംസ് അല്‍ശിഫ വൈസ് ചെയര്‍മാന്‍ പി ഉണ്ണീന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *