വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കരുത്

കണ്ണൂര്‍: യുഡ്എഫില്‍ ഉയരുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കരുതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയിട്ടെയുള്ളു. പ്രതിപക്ഷത്താണെങ്കിലും പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിന് പോറലേറ്റിട്ടില്ല. പാര്‍ട്ടിയുടെ ഉന്നമനത്തിനായി എല്ലാവരും പരിശ്രമിക്കണമെന്നും ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പറഞ്ഞു.

വിമര്‍ശനങ്ങളെ എതിര്‍പ്പുകളായി കാണുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. സ്വയം വിമര്‍ശനങ്ങള്‍ പോലും നമുക്ക് ആവശ്യമായി തീരുന്ന സന്ദര്‍ഭങ്ങളുണ്ട്. അത് ആരെയെങ്കിലും കുറ്റപ്പെടുത്താനല്ല. ആരെയെങ്കിലും പ്രതിക്കൂട്ടിലാക്കാനല്ല.
പക്ഷെ നമുക്ക് കൂടുതല്‍ മെച്ചപ്പെടാനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു പ്രവര്‍ത്തക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം. പുറത്തു നിന്നുള്ള വിമര്‍ശനവും സ്വയം വിമര്‍ശനവും കഴിഞ്ഞ കാലങ്ങളിലെല്ലാം യുഡിഎഫിനെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂവെന്ന് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങളില്‍ നിന്നും നമുക്ക് വ്യക്തമായിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *