എം.ടി. ക്കെതിരെ ബിജെപി

കോഴിക്കോട്  കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി. നോട്ട് അസാധുവാക്കിയ നടപടിയില്‍ എംടിയുെട പ്രസ്താവന നല്ല ഉദേശ്യത്തോടെയല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെ കേരളം നടുങ്ങിയ പല ഘട്ടങ്ങളിലും മൗനം പാലിച്ച എംടി ഇപ്പോള്‍ സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കല്‍ സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നായിരുന്നു എംടിയുടെ അഭിപ്രായം. തിരൂരില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ‘കളളപ്പണവേട്ട മിഥ്യയും യാഥാര്‍ഥ്യവും’ എന്ന പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.

വിവാദ വിഷയങ്ങളിലൊന്നും പരസ്യ പ്രതികരണത്തിന് തയാറാകാത്ത എംടി സാമ്ബത്തിക പ്രതിസന്ധിയെക്കുറിച്ച് മുഖം നോക്കാതെയാണ് പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പരിഷ്‌കാരം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കി. ഇതുപോലത്തെ സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ രാജ്യങ്ങളെല്ലാം നാശത്തിലേക്ക് കൂപ്പു കുത്തിയെന്നാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *