ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ മരിച്ചു

എറണാകുളം: വരാപ്പുഴയില്‍ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് സാരമായ പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വരാപ്പുഴ പാലത്തിലാണ് അപകടമുണ്ടായത്. ബസ്‌ ്രൈഡവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബൈക്കിലും കാറിലും ഉണ്ടായിരുന്നവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പറവൂര്‍ സ്വദേശി ഹരിശങ്കര്‍ (27), കാക്കനാട് തെങ്ങോട് സ്വദേശി കിരണ്‍ (25) എന്നിവരും കാറിലുണ്ടായിരുന്ന അക്ഷയ് (24), ജിജീഷ (24) എന്നിവരാണ് മരിച്ചത്. അക്ഷയ് ആലപ്പുഴ സ്വദേശിയാണ്. ജിജീഷ മലപ്പുറം സ്വദേശിനിയും.
ഹരിശങ്കറും കിരണും ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരാണ്. കാറിലുണ്ടായിരുന്നവര്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥികളാണ്.
കാറിലുണ്ടായിരുന്ന മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലത്തുനിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസ് ദിശതെറ്റി കിടക്കുന്നതിനാലാണ്‌ ്രൈഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന നിഗമനത്തില്‍ എത്താന്‍ കാരണം.
അപകടത്തില്‍പ്പെട്ട ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കാര്‍ രാത്രിതന്നെ സംഭവസ്ഥലത്തുനിന്ന് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *