ഹോളിവുഡ് ബോര്‍ഡിന്റെ ‘പേരുമാറ്റി’

ലോസ് ആഞ്ചലസ്: അമേരിക്കയുടെ സാംസ്‌കാരിക പ്രതീകങ്ങളില്‍ ഒന്നായ ഹോളിവുഡിന്റെ ‘പേരുമാറ്റി’. ലോസ് ആഞ്ചലസിലെ ‘ഹോളിവുഡ്’ എന്ന ബോര്‍ഡ് തിരുത്തി ‘ഹോളിവീഡ്’ എന്നാക്കി മാറ്റുകയാണു ചെയ്തത്. പുതുവത്സരത്തോടനുബന്ധിച്ച് ഏതോ സാമൂഹ്യവിരുദ്ധര്‍ പറ്റിച്ച പണിയാണ് ഇതെന്നാണ് പോലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നു കുറച്ചുപേര്‍ ചേര്‍ന്നു ബോര്‍ഡില്‍ മാറ്റം വരുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിയോടെ മുഖംമൂടി ധരിച്ചെത്തിയവരാണ് ബോര്‍ഡിലെ രണ്ടക്ഷരങ്ങളില്‍ മാറ്റം വരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. ലോസ് ആഞ്ചലസടക്കം കുറച്ചു യുഎസ് സംസ്ഥാനങ്ങളില്‍ മാരിജുവാന ഉപയോഗം നിയമവിധേയമാക്കിയതിനോട് അനുകൂലമായാണ് ബോര്‍ഡിലെ പേരുമാറ്റമെന്നു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *