പ്രസംഗമൊക്കെ കേട്ടപ്പോള്‍ ജേക്കബ് തോമസ് എന്തെങ്കിലും ചെയ്യും എന്നൊക്കെയാണ് കരുതിയിരുന്നത്. എന്നാല്‍ അഴിമതിക്കേസുകളില്‍ ഒരു ചുക്കും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഉമ്മന്‍ ചാണ്ടി, കെ. ബാബു, എ. പി അനില്‍കുമാര്‍, കെ. എം മാണി, രമേശ് ചെന്നിത്തല എന്നിവര്‍ പ്രതികളായ മുഴുവന്‍ കേസ്സുകളും പൂര്‍ണ്ണമായും നിലച്ചു. ഇതൊക്കെ വെറും തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഇപി ജയരാജന്, മേഴ്സിക്കുട്ടിയമ്മ എന്നിവരുടെ കേസ്സില്‍ കോടതി ശാസിച്ചതുകൊണ്ടുമാത്രം ഒരു ഐവാഷ് നടത്തി. ടി ഒ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം എട്ടുമാസമായി ചുകപ്പു നാടയില്‍ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
