കൊച്ചി: എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടന്‍ ദിലീപ് ആണെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. എന്തു പ്രശ്‌നങ്ങളുണ്ടായാലും ഫെഡറേഷന്‍ ഒറ്റക്കെട്ടായി നേരിടും. ഫെഡറേഷന്റെ തീരുമാനം മറികടന്ന് വിജയ് നായകനായ ‘ഭൈരവ’ എന്ന ചിത്രം റിലീസ് ചെയ്ത എ ക്ലാസ് തീയറ്ററുടമകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.
