ബിജെപി പ്രസ്താവന ഭരണഘടനാ വിരുദ്ധം

കോഴിക്കോട്: സംവിധായകന്‍ കമല്‍ രാജ്യംവിടണമെന്ന ബിജെപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് സാഹിത്യകാരന്‍ എം.മുകുന്ദന്‍. എംടിയോട് രാജ്യംവിടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം ഒരുപക്ഷേ രാജ്യം വിട്ടേനെയെന്നും മുകുന്ദന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെയും മുകുന്ദന്‍ പരിഹസിച്ചു. എഴുതാനും വായിക്കാനും അറിയാത്ത 35 കോടി ജനങ്ങളുള്ള നാട്ടിലാണ് മോദി ഡിജിറ്റല്‍ ബാങ്കിംഗിനെ കുറിച്ച് സംസാരിക്കുന്നത്. നോട്ട് നിരോധിച്ച് ലോകനേതാവാകാനുള്ള മോദിയുടെ ശ്രമമാണ് നോട്ട് അസാധുവാക്കലിനു പിന്നില്‍. രാജ്യത്ത് ആശുപത്രികളും സ്‌കൂളുകളും നിര്‍മിച്ച് പ്രശ്‌നം പരിഹരിച്ചിട്ടുമതി ഡിജിറ്റല്‍ ബാങ്കിംഗിലേക്കുള്ള മാറ്റമെന്നും മുകുന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *