വയനാട്: മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വി.എച്ച്.എസ്.സി വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും എന്‍.എസ്.എസ് വളണ്ടിയറുമായ അഭിനു കെ.എ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കുവാന്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അഗ്‌നിച്ചിറകുകള്‍ എന്ന പേരില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച 1000 ഹോം ലൈബ്രറികളില്‍ ജില്ലയിലെ മികച്ച ഹോം ലൈബ്രറി ആരംഭിച്ചതിനുള്ള അംഗീകാരമാണിത്. പനമരം അജികുമാര്‍, മിനി ദമ്പതികളുടെ മകളാണ്.
