ഡോക്യുമെന്ററി നിര്‍മാണം; സ്‌ക്രിപ്റ്റ് ക്ഷണിച്ചു

കാച്ചി: ജീവിതശൈലീ രോഗങ്ങളെ കുറിച്ച് ജില്ലയില്‍ നിര്‍മിക്കുന്ന വീഡിയോ ഡോക്യുമെന്ററിക്ക് സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ചു. വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പൊതുജനങ്ങളുടെയും ഇടയില്‍ ജീവിത ശൈലീരോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഡോക്യുമെന്ററിയുടെ ലക്ഷ്യം. ശരാശരി 1015 മിനിറ്റ് ദൈര്‍ഘ്യമുളള മലയാളത്തിലുളള സ്‌ക്രിപ്റ്റാണ് തയാറാക്കേണ്ടത്. 50,000 രൂപയാണ് ആകെ നിര്‍മാണ ചിലവ്. സ്‌ക്രിപ്റ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിക്കുന്ന പാനല്‍ ആണ് പരിശോധിച്ച് നിര്‍മാണത്തിന് അംഗീകാരം നല്‍കുക. ഡോക്യുമെന്ററി നിര്‍മിക്കുവാന്‍ താത്പര്യമുളളവര്‍ അനുയോജ്യമായ സ്‌ക്രിപ്റ്റ് തയാറാക്കി ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) എറണാകുളം, ജനുവരി 15 നകം സമര്‍പ്പിക്കുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 9495248970.

Leave a Reply

Your email address will not be published. Required fields are marked *