കൊച്ചി: തൃശൂര്‍ പാലക്കാട് ദേശീയപാത വികസനത്തിനായി പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഖനനത്തിന് നിയമാനുസൃതമായ എല്ലാ അനുമതിയും വേണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു.
പ്രാദേശവാസികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രാനുമതി പോലുമില്ലാതെ പാറ പൊട്ടിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
