പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു

കൊച്ചി •പെട്രോള്‍ പമ്പുടമകള്‍ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പമ്പുകള്‍ അനുവദിക്കുന്നതിലെ അഴിമതി അവസാനിപ്പിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.

 

ഇക്കാര്യത്തില്‍ കര്‍ശനമായ നടപടിയെടുക്കും.
കേന്ദ്രസര്‍ക്കാര്‍ ഏകജാലക സംവിധാനം നിര്‍ബന്ധമാക്കിയ ശേഷം പമ്പുകള്‍ അനുവദിക്കാന്‍ നല്‍കിയിട്ടുള്ള എന്‍ ഒ സികള്‍ റദ്ദാക്കുക, എകജാലക സംവിധാനം എത്രയും വേഗം സംസ്ഥാനത്ത് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പമ്പുടമകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. പമ്പുടമകളുടെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പി.തിലോത്തമന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *