സ്ഥലം മാറ്റം ജയരാജന്റെ ഇംഗിതത്തിന് വഴങ്ങത്തതിനാല്‍

ന്യുഡല്‍ഹി: കഴിഞ്ഞ സെപ്റ്റംബറില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയ ഇന്ത്യന്‍ സൈനികനെ വിട്ടുനല്‍കും. ചന്ദു ബാബുലാല്‍ ചൗഹാന്‍ എന്ന സൈനികനെയാണ് പാകിസ്താന്‍ മോചിപ്പിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ചന്ദു ബാബുലാല്‍ ചൗഹാന്‍ അതിര്‍ത്തി കടന്നത്.

ഉറി ഭീകരാക്രമണത്തിന് പകരം ഇന്ത്യ പാക് അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ പിറ്റേന്നാണ് ബാബുലാല്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നു പോയത്.. തുടര്‍ന്ന് ഇയാളെ പാക് സൈന്യം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പഞ്ചാബിലെ വാഗ അതിര്‍ത്തി വഴി ബാബുലാലിനെ ഇന്ത്യയില്‍ എത്തിക്കും.

ഇന്ത്യപാക് ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന്റെ സൂചനയാണ് ബാബുലാലിന്റെ മോചനം.
കഴിഞ്ഞ ഡിസംബര്‍ 25ന് നവാസ് ഷെരീഫിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *