അരവിന്ദ് കെജ്രിവാളിനു വധഭീക്ഷണി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി അധ്യക്ഷനുമായ അരവിന്ദ്് കെജ്രിവാളിനു ഇമെയിലിലൂടെ വധഭീക്ഷണി. കെജ്രിവാളിന്റെ ഔദ്യോഗിക ഇമെയിലിലാണ് സന്ദേശം ലഭിച്ചത്.

അജ്ഞാത കേന്ദ്രത്തില്‍ നിന്ന് എത്തിയ മെയില്‍ സന്ദേശത്തില്‍ കെജ്രിവാളിനെ നാലു പേര്‍ അക്രമിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

വധഭീക്ഷണിയെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പരാതി പോലിസിന് കൈമാറി. ഇതു
സംബന്ധിച്ച് ഡല്‍ഹി ആഭ്യന്തര സെക്രട്ടറി എസ്.എന്‍. സഹായ് പോലീസ് കമ്മീഷണര്‍ അലോക് വര്‍മ്മയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *