കോഴിക്കോട് വ്യാപാരി വ്യവസായി ഹര്‍ത്താല്‍

കോഴിക്കോട്: നഗരത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. കട ഒഴിപ്പിക്കലിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ചിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി.നസറുദ്ദീനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
നഗരത്തിലെ ചെരുപ്പുകട കഴിഞ്ഞ ദിവസം കടയുടമ അടപ്പിച്ചതിനെത്തുടര്‍ന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരം ആരംഭിച്ചത്. ഇന്ന് കടയുടമയുടെ വസതിയിലേക്കാണ് സമരക്കാര്‍ മാര്‍ച്ച് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *