തിരുവനന്തപുരം: ലോ അക്കാദമിയില്‍ തിങ്കളാഴ്ച ക്ലാസ് തുടങ്ങിയാല്‍ നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ലോ കോളജ് സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മുരളീധരന് നടത്തുന്ന നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നു.
കോളജ് തുറക്കാന്‍ ശ്രമിച്ചാല്‍ നേരിടും. സമരഭൂമിയെ കലാപഭൂമിയാക്കിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്ബര്യമാണ് എന്നും എസ്.എഫ്.ഐക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലോ അക്കാദമിക്ക് ഭൂമി വിട്ടുനല്‍കിയ പി.എസ് നടരാജപിള്ളയെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു
