ന്യൂഡല്‍ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി വിജയിക്കുമെന്ന സൂചന നല്കി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമി ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. യുഎസ് തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക അഭിപ്രായ സര്‍വ്വേകളും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണായിരുന്നു ജയസാധ്യത കല്പ്പിച്ചിരുന്നത്. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഈ ട്രംപിനോടാണ് മായാവതിയെ സുബ്രഹ്മണ്യന് സ്വാമി ഉപമിച്ചിരിക്കുന്നത്.
എന്നാല്‍ ട്വീറ്റ് ചര്‍ച്ചയായതോടെ മറ്റൊരു വിശദീകരണവുമായി ട്വിറ്ററിലൂടെ സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തി. മായാവതി എന്നതിനു പകരം താന്‍ അര്‍ത്ഥമാക്കിയത് മോഡി എന്നായിരുന്നു എന്നാണ് സ്വാമിയുടെ വിശദീകരണം.
‘യുപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ ട്വീറ്റില്‍ നമോയെക്കുറിച്ച് പറയാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പകരം ഞാന്‍ മായാവതിയെന്നു പറഞ്ഞുപോയി. തെറ്റുപറ്റിയതിന് ക്ഷമിക്കണം’ എന്നായിരുന്നു സ്വാമിയുടെ രണ്ടാമത്തെ ട്വീറ്റ്.
