നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കിയ നാലു പ്രതികളെ കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രദീപ്, സലിം, മാര്‍ട്ടിന്‍, മണികണ്ഠന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍വിട്ടത്. മൂന്നാം തിയതി വരെയാണ് പൊലീസ് കസ്റ്റഡി കാലാവധി. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ നാല് ദിവസമാണ് കോടതി അംഗീകരിച്ചത്. സുനി കേസില്‍ കുടുക്കിയതാണെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു.

പള്‍സര്‍ സുനിക്കും ബിജീഷിനും ഒപ്പമിരുത്തി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എങ്കിലേ കേസിലെ നിര്‍ണായ വിവരങ്ങള്‍ ലഭിക്കൂ എന്നും പോലീസ് കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് കോടതി നാല് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. അതേസമയം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും വാഗമണിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *