കൊച്ചി: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കിലോയ്ക്ക് 25 രൂപ നിരക്കില്‍ മാവേലി സ്റ്റോറുകള്‍ വഴി അരിവിതരണം നടത്തും. ഇതോടെ വിപണിയിലെ ഉയര്‍ന്ന വില പിടിച്ചുനിര്‍ത്താനാവും. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ സിപിഐ ഉറച്ചുനില്‍ക്കുമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
