ഗോവ: അഞ്ച് സംസ്ഥാനങ്ങളിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുന്പോള്‍ മുന്നില്‍ ബിജെപി. എന്നാല്‍ നിലവില്‍ ബിജെപി ഭരിക്കുന്ന ഗോവയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 40 സീറ്റുകളാണ് ഗോവയില്‍. ഇതില്‍ പത്തെണ്ണം എണ്ണി കഴിഞ്ഞപ്പോള്‍ ആറു സീറ്റുകളില്‍ കോണ്‍ഗ്രസും നാലു സീറ്റുകളില്‍ പ്രാദേശിക പാര്‍ട്ടികളും ഒരെണ്ണം ബിജെപിയും സ്വന്തമാക്കി. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
വിജയിച്ചാല്‍ ദേശീര രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങി വരവാകുമെന്നതിനാല് കോണ്‍ഗ്രസിനും, തോറ്റാല്‍ നിലവിലെ ഭരണത്തിന്റെ പ്രതിഫലനമാകുമെന്നതിനാല് ബിജെപിക്കും ഫലം പ്രധാനമാണ്. ആം ആദ്മിയും, എംജിപി സഖ്യവുമാണ് മറ്റു പ്രധാന കക്ഷികള്‍.
