കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; വി ഡി സതീശന്‍

തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്. അധികാരത്തിന്റെ ഹുങ്കില്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്താന്നും ഇല്ലാതാക്കാനുമാണ് മോദിയും ബി.ജെ.പി സര്‍ക്കാരും ശ്രമിക്കുന്നത്. കെജ്‌രിവാളിന്റെ അറസ്റ്റ് ബി.ജെ.പിയെ ബാധിച്ചിരിക്കുന്ന ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇത് ഇന്ത്യാ മുന്നണിയോടുള്ള വെല്ലുവിളി മാത്രമല്ല ജനാധിപത്യത്തോടുള്ള തികഞ്ഞ അവജ്ഞ കൂടിയാണിത്. Read More …

അധ്യാപിക ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി; പ്രതിഫലമായി നല്‍കിയിരുന്നത് മദ്യവും സിഗരറ്റും

ടെക്‌സസ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായ ജേഡന്‍ ചാള്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യവും സിഗരറ്റും നല്‍കി പ്രലോഭിപ്പിച്ച് നിരവധി ആണ്‍കുട്ടികളെയാണ് യുവതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. നാല് കുട്ടികളുടെ മാതാവ് കൂടിയാണ് ഇരുപത്തിനാലുകാരിയായ ജേഡന്‍ ചാള്‍സ്. അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ Read More …

ആറേഴ് മാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയെ കുരുക്കിലിടും, അഴിമതി ഇല്ലാതാക്കും: കെ ബി ഗണേഷ് കുമാര്‍

കെഎസ്‌ആർടിസിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്കരണം നടത്തുമെന്ന നിലപാട് ആവർത്തിച്ച്‌ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലൈസൻസ് ടു കില്‍ ആണിവിടെ നടക്കുന്നത്. പഞ്ചായത്തും കോർപ്പറേഷനും പാർക്കിംഗ് മാർക്ക് ചെയ്തിട്ടില്ല. ഗള്‍ഫില്‍ അപകടം സംഭവിച്ച്‌ ഒരാള്‍ മരണപ്പെട്ടാല്‍ വാഹനം ഓടിക്കുന്നയാള്‍ ജയിലിലാകും. ബ്ലഡ് മണി കൊടുത്താലേ ഇറങ്ങാന്‍ കഴിയൂ. എല്ലാ രാജ്യങ്ങളിലും നിയമം കര്‍ശനമാണ്. Read More …

കേജ്‌രിവാള്‍ അറസ്റ്റില്‍, അറസ്റ്റിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാഷ്‌ട്രീയ ചൂടേറ്റി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെ വിവാദ മദ്യനയക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്‌തു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലും വിവിധ ഇടങ്ങളിലും രാത്രി വൈകിയും നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധിച്ചു. റോഡുകള്‍ തടഞ്ഞാണ് പ്രതിഷേധം. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികള്‍ അറസ്റ്റിനെ അപലപിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട Read More …

കുട്ടിയെ 10 ദിവസം വീട്ടില്‍ തനിച്ചാക്കി അവധിക്കാലം ആഘോഷിക്കാന്‍ പോയ മാതാവിന് പരോളില്ലാതെ ജീവപര്യന്തം തടവ്

ക്ലീവ്ലാന്‍ഡ് :കഴിഞ്ഞ വേനല്‍ക്കാലത്ത് അവധിക്കാലം ആഘോഷിക്കാന്‍ പോയ മാതാവ് 16 മാസം പ്രായമുള്ള മകളെ 10 ദിവസം കളിസ്ഥലത്ത് ഒറ്റയ്ക്ക് ഉപേക്ഷിക്കുകയും ഇതേത്തുടര്‍ന്നു കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഒഹായോ അമ്മയെ പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 32 കാരിയായ മാതാവ് ക്രിസ്റ്റല്‍ കാന്‍ഡെലാരിയോ, കഴിഞ്ഞ മാസം, കൊലപാതകം, കുട്ടികളെ അപായപ്പെടുത്തല്‍ എന്നിവയ്ക്ക് കുറ്റസമ്മതം നടത്തിയിരുന്നതായി Read More …

നെന്മാറ വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതിയില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍

 പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നല്‍കിയ വെടിക്കെറ്റിനുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി ബിജു ഉത്തരവിട്ടു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ആണ് അപേക്ഷ നിരസിച്ചത്. ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്‌ക് അസ്സെസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ക്ഷേത്ര Read More …

വിവാഹിതയായ യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

തിരുവല്ലയില്‍ യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്ത പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. വിവാഹിതയായ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു നഗ്‌ന വീഡിയോ പകര്‍ത്തിയതും പീഡ!ിപ്പിച്ചതും. മലപ്പുറം മൂത്തേടം സ്വദേശിയായ 54 വയസുകാരന്‍ സുരേഷ് കെ. നായരാണ് അറസ്റ്റിലായത്. 2011ലായിരുന്നു കേസിന് ആസ്പദമായ സംഭവം. തിരുവല്ലയിലെ ബന്ധുവീട്ടില്‍ എത്തിയ Read More …

കടമെടുപ്പ് പരിധി; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.അടിയന്തരമായി 20,000 കോടി രൂപ കടമെടുക്കാന്‍ അനുമതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നല്‍കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. സാമ്പത്തിക Read More …