ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

സെപ്റ്റംബർ 9നാണ് തിരഞ്ഞെടുപ്പ്.. ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പ്രതികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 25. ഫലപ്രഖ്യാപനം സെപ്റ്റംബർ 9ന്. 2022ൽ ഓഗസ്‌റ്റ് ആറിനു നടന്ന തിരഞ്ഞെടുപ്പിലാണ് 16-ാമത് ഉപരാഷ്ട്രപതിയായി ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്.

നഗരസഭാ ചെയര്‍മാന്റെ വാഹനദുരുപയോഗം, ദയവായി വിജിലിന്റാവണം മുസ്ലിംലീഗ്

നാട്ടുകാര്യം / പരദേശി കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാവിജിലന്‍സ് സമിതിയോഗശേഷം സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ മലപ്പുറം നഗരസഭാ സെക്രട്ടറിക്ക് ഒരു കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നഗരസഭ ചെയര്‍മാന്റെ ഔദ്യോഗിക വാഹനം ഡ്യൂട്ടി കഴിഞ്ഞശേഷം നഗരസഭാ ഓഫീസ് കോമ്പൗണ്ടില്‍ തന്നെ ഹാള്‍ട്ടാക്കണമെന്നാണ് കത്തിലെ ഉളളടക്കം. നഗരസഭാ ചെയര്‍മാന്‍ ശ്രീമാന്‍ മുജീബ് കാടേരിക്കെതിരായി ഒരു വര്‍ഷം മുമ്പ് Read More …

ഹംസ പൊന്‍മള രചിച്ച മലയാള നോവല്‍ ലോക്ഡൗണ്‍ തമിഴ് പതിപ്പ് പുറത്തിറങ്ങി

പ്രവാസി ബിസിനസുകാരനും എഴുത്തുകാരനുമായ ഹംസ പൊന്‍മള രചിച്ച ലോക്ഡൗണ്‍ എന്ന മലയാളം നോവലിന്റെ തമിഴ് പരിഭാഷ പ്രകാശനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ രചിച്ച ലോക്ക്ഡൗണ്‍, ഹംസ പൊന്‍മളയുടെ ആദ്യ നോവല്‍ കൂടിയാണ്. ജൂലൈ 27 ന് സമാപിച്ച കോയമ്പത്തൂര്‍ പുസ്തകോത്സവത്തിലാണ് തമിഴ് പതിപ്പ് പ്രകാശനം ചെയ്തത്. പ്രസിദ്ധ തമിഴ് എഴുത്തുകാരന്‍ എ. കരീം പ്രകാശനം നിര്‍വഹിച്ചു. Read More …

സൗദിയിൽ ആറ് വിഭാഗം വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും വാങ്ങാം

റിയാദ്: രാജ്യത്ത് വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ നേരിട്ട് സ്വത്ത് സമ്പാദിക്കാൻ അനുവാദം നൽകുന്ന സംവിധാനത്തിെൻറ പൊതു സവിശേഷതകൾ സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വെളിപ്പെടുത്തി. ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ ആറ് വിഭാഗങ്ങളിൽപ്പെടുന്ന വിദേശികൾക്കാണ് അനുവാദം നൽകുന്നത്. സൗദി റിയൽ എസ്റ്റേറ്റ് വിപണിയുടെ നിയന്ത്രണ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം വികസിപ്പിക്കുന്നതിനും മൊത്ത ആഭ്യന്തര ഉൽ‌പാദനത്തിലേക്ക് Read More …

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ; ഭക്ഷണവും മരുന്നും വിതരണം ചെയ്ത് യുഎഇയും ജോർദാനും’

ജറുസലം∙ ഗാസയിലെ മൂന്നു കേന്ദ്രങ്ങളിൽ ദിവസേന 10 മണിക്കൂർ ആക്രമണം നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ. അൽ മവാസി, ദൈറുൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിലാണ് സഹായ വിതരണത്തിനായി ആക്രമണം നിർത്തുക. രാവിലെ 10 മുതൽ രാത്രി 8 വരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഗാസയിൽ പട്ടിണി മരണം കൂടിയതോടെ രാജ്യാന്തര സമ്മർദം ശക്തമായിരുന്നു. ഇതോടെയാണ് ഇസ്രയേൽ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചത്.ഇതിനിടെ Read More …

പാലക്കാട് വൻ ലഹരിമരുന്ന് വേട്ട; പിടിയിലായത് മലപ്പുറം സ്വദേശികളടക്കമുള്ള 3 പേർ ഇതിൽ 2 യുവതികൾ, സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിൽ

പാലക്കാട് : പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്ന‌ി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് മുണ്ടൂർ പൊരിയാനിയിൽ നിന്നാണ് പൊലീസും നാർക്കോട്ടിക് സെല്ലും സംയുക്തമായി പ്രതികളെ പിടികൂടിയത്. ആൻസിയെ കഴിഞ്ഞ വർഷവും എംഡിഎംഎയുമായി പിടികൂടിയിരുന്നു. Read More …

നിലമ്പൂരിലെ ആദിവാസികളുടെ ദുരിത ജീവിതം പരിഹരിക്കുന്നതിന് ഇടപെടാൻ ആര്യാടൻ ഷൗക്കത്തിനോട് ഹൈക്കോടതി

നിലമ്പൂർ താലൂക്കിലെ ആദിവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹർജിയുമായി ആര്യാടൻ ഷൗക്കത്ത് 2023ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലമ്പൂർ താലൂക്കിലെ പോത്തുകല്ല്, വഴിക്കടവ്, കരുളായി പഞ്ചായത്തുകളിലെ ആദിവാസികളുടെ ദുരിത ജീവിതം പരിഹരിക്കാൻ പഠനം നടത്തി റിപ്പോർട്ട് നല്‍കാൻ ട്രൈബല്‍ മോണിറ്ററിംഗ് കമ്മിറ്റിയോട് നിർദേശിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിയില്‍ നിന്ന് പിന്മാറാൻ ആര്യാടൻ ഷൗക്കത്ത് കോടതിയോട് അനുവാദം Read More …

അഴിമതിക്കേസുകളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി

അഴിമതി രാജ്യപുരോഗതിയെ തടയുന്ന സാമൂഹിക വിപത്താണെന്നും, പൗരന്മാരുടെ യഥാർത്ഥ അവകാശങ്ങളെ ഹനിക്കുമെന്നും ജസ്റ്റിസ് എ. ബദറുദ്ധീൻ വ്യക്തമാക്കി. വ്യാജ മെഡിക്കല്‍ പിജി സര്‍ട്ടിഫിക്കറ്റ് കേസില്‍ വനിതാ ഡോക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാണ് കോടതിയുടെ നിരീക്ഷണം. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്ത ഡോ. ടി.എസ് സീമയുടെ അറസ്റ്റും കസ്റ്റഡിയില്‍ ചോദ്യം ചെയ്യലും അനിവാര്യമാണെന്നും ഗുരുതര സ്വഭാവമുള്ള Read More …