കോഴിക്കോട് പെരിങ്ങത്ത് 275 ഗ്രാം ഹാഷിഷുമായി രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് പെരിങ്ങത്ത് നിന്ന് കുന്ദമംഗലം എക്‌സൈസ് 275 ഗ്രാം ഹാഷിഷുമായി രണ്ടു പേരെ പിടിച്ചു.   തൃശൂര്‍ സ്വദേശികളായ സുഹൈല്‍, ഷാമില്‍ എന്നിവരാണ് പിടിയിലായത്.   വിപണിയില്‍ മൂന്ന് ലക്ഷം രൂപ വരെ രൂപ വിലവരുന്ന ഹാഷിഷാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.