മലപ്പുറം: ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുമായി രഹസ്യ സഖ്യത്തിന് യു ഡി എഫ് നീക്കമെന്ന് സൂചന.
എസ് ഡി പി ഐക്കും വെല്‍ഫെയര്‍പാര്‍ട്ടിക്കും ഇക്കുറി സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം.
2014ല്‍ എസ് ഡി പി ഐക്ക് ലോക്‌സഭാ മണ്ഡലത്തില്‍ 47853 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 29216 വോട്ടും ലഭിച്ചിരുന്നു.
