ഓമല്ലൂരില്‍ മദ്യവിരുദ്ധരും മദ്യപരും നേര്‍ക്കുനേര്‍; സംഘര്‍ഷം

പത്തനംതിട്ട: ഓമല്ലൂരില്‍ മദ്യവിരുദ്ധരും മദ്യപരും നേര്‍ക്കുനേര്‍ വന്നത് സംഘര്‍ഷത്തിനിടയാക്കി. നഗരത്തില്‍ നിന്ന് ഓമല്ലൂരിലേക്ക് മാറ്റി സ്ഥാപിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല തുറക്കാനുള്ള ശ്രമം മദ്യവിരുദ്ധര്‍ തടഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഓമല്ലൂരിലേക്ക് മദ്യശാല മാറ്റി സ്ഥാപിച്ചത്. ഇന്ന് പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

 

മദ്യശാല അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള മദ്യവിരുദ്ധരുടെ സംഘടന സ്ഥത്തെത്തി. ഇവരെ എതിര്‍ത്ത് കൊണ്ട് മദ്യവിരുദ്ധരും രംഗത്ത് വന്നു. ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പോലീസ് ഇരു വിഭാഗത്തെയും പിരിച്ചു വിടുന്നതിനിടെ മദ്യം വാങ്ങാനെത്തിയ ഒരാള്‍ മദ്യവിരുദ്ധരുടെ നേര്‍ക്ക് പാഞ്ഞടുത്തു.

 
ഒടുവില്‍ ഇരു വിഭാഗത്തെയും പോലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മദ്യശാലയുടെ പ്രവര്‍ത്തനം തല്‍ക്കാലം തുടങ്ങേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചു. മദ്യശാല തുറക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച രാവിലെ കളക്‌ട്രേറ്റില്‍ സര്‍വകക്ഷി യോഗം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *