തലശേരിയില്‍ സഖാവായി നിവിന്‍പോളി

കണ്ണൂര്‍  തലശേരിയില്‍ സഖാവായി നിവിന്‍പോളി. നിവിന്‍പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിന്റെ പ്രചരണത്തിന് തലശേരിയില്‍ നിന്നു തുടക്കം. ടൊവീനോയുടെ ഒരു മെക്‌സിക്കന്‍ അപാരതക്ക് ശേഷം മറ്റൊരു ചുവപ്പന്‍ കഥാപാത്രമായാണ് നിവിന്റെ സഖാവ് എത്തുന്നത്. സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

 
തന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള കഥാപാത്രമാണിതെന്നാണ് നിവിന്‍ പോളി വിശേഷിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, അപര്‍ണാ ഗോപിനാഥ്, ഗായത്രി സുരേഷ്, രണ്‍ജി പണിക്കര്‍, മണിയന്‍ പിള്ള രാജു, സുധീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 15നാണ് ചിത്രത്തിന്റെ റിലീസ്.

 

ചിത്രത്തിന്റെ പ്രചരണാര്‍ഥം തലശേരിയില്‍ നിന്നു സഖാവിന്റെ റോഡ് ഷോ തുടങ്ങി. ചുവന്ന മുണ്ടുടുത്ത് എത്തിയ ബിനീഷ് കോടിയേരിക്കും എഎന്‍ ഷംസീര്‍ എംഎല്‍എക്കുമൊപ്പമാണ് നിവിന്‍ പ്രചരണം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *