കൊച്ചി മേയറുമായി വാക്കു തര്‍ക്കം; ജൂഡ് ആന്റണിക്കെതിരെ കേസ്

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും, മേയറെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ കേസ്. അപമര്യാദയായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാണിച്ചാണ് മേയര്‍ പരതി നല്‍കിയത്.

സുഭാഷ് പാര്‍ക്കില്‍ ഷൂട്ടിങ് അനുമതിക്കായി എത്തിയതായിരുന്നു ജൂഡ് ആന്റണി. ഇപ്പോള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് പാര്‍ക്ക് വിട്ടു നല്‍കാറില്ലെന്ന് മേയര്‍ അറിയിച്ചതാണ് വാക്കു തര്‍ക്കത്തിന് കാരണമായത്. മേയര്‍ നല്‍കിയ പരാതിയില്‍ ജൂഡിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാന പ്രകാരം ഷൂട്ടിങിനായി പാര്‍ക്ക് വിട്ടു നല്‍കാന്‍ പറ്റില്ലെന്ന് മേയര്‍ അറിയിച്ചു. എന്നാല്‍ ഒരു സോദ്ദേശ്യ സിനിമയാണെന്നും പാര്‍ക്ക് അനുവദിക്കണമെന്നും ജൂഡ് ആവശ്യപ്പെടുകയായിരുന്നു. ഇതാണ് അവസാനം പ്രശ്‌നത്തിലേയ്‌ക്കെത്തിയത്. മന്ത്രിമാരടക്കമുള്ളവര്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും മേയര്‍ വഴിങ്ങിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *