തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കോലാനി സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അഖില്‍ കൃഷ്ണനെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അഖിലിന്റെ പോസ്റ്റ്. മുഖ്യമന്ത്രിയെ കൊല്ലാന്‍ ഈ നാട്ടില്‍ ഒരു ഐസിസ് ഭീകരവാദിയുമില്ലേ എന്നായിരുന്നു പോസ്റ്റ്.
