പോലീസിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: പോലീസിനെ വിമര്‍ശിച്ച് ജേക്കബ് തോമസ് ഐപിഎസ് രംഗത്ത്. സംസ്ഥാനത്ത് തണലാകേണ്ടവര്‍ താണ്ഡവമാടുകയാണ്. അധികാരത്തിലെത്തിയാല്‍ സ്വന്തക്കാര്‍ക്ക് കസേര ഉറപ്പാക്കുകയാണ് ചിലരുടെ ലക്ഷ്യം. അഴിമതിയുടെ നിര്‍വചനം ഓരോ ദിവസവും മാറികൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് വില്‍പന അഴിമതിയല്ലെന്ന് പറയുന്നു. ഉന്നതരുടെ അഴിമതി ചോദ്യം ചെയ്താല്‍ അത് വിജിലന്‍സ്രാജ്. വിജി. ഡയറക്ടറാവാന്‍ ഇനി ഇല്ലെന്നും ജേക്കബ് തോമസ് സൂചനനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *