തിരുവനന്തപുരം: ക്‌ളിഫ് ഹൗസിന് സമീപത്തെ വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടുത്ത ബന്ധുവിനെയും കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ കേഡല്‍ ജീന്‍സെന്‍ (30) എന്ന യുവാവിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂം എ.സി.പി(9497990004), കന്റോണ്‍മെന്റ് എ.സിപി(9497990007) എന്നീ നന്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. കേഡലിനെ കുറിച്ചുള്ള വിവരങ്ങള്‍ വിമാനത്താവളങ്ങളിലും കൈമാറിയിട്ടുണ്ട്.
മാര്‍ത്താണ്ഡം നേശമണി കോളേജില്‍ ഹിസ്റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടര്‍ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ജീന്‍ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. സംഭവത്തിന് ശേഷം കേഡല്‍ ഒളിവില്‍ പോവുകയായിരുന്നു.
