തിരുവനന്തപുരം: സമരത്തിലൂടെ എന്തുനേടിയെന്ന് സമൂഹത്തിന് മനസിലായെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ ശ്രീജിത്ത്. സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടുകാണില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നത്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ശ്രീജിത്ത് തിരുവനന്തപുരത്ത് പറ!ഞ്ഞു.
ജിഷ്ണു കേസില്‍ സമരം നടത്തിയവര്‍ക്ക് ഒന്നും നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കിയിരുന്നു.
