മകള്‍ക്ക് വിവാഹസമ്മാനമായി പശുവിനെ നല്‍കി മുസ്ലീം കുടുംബം

ഛണ്ഡീഗഢ്: ഹരിയാനയിലെ സോണിപട് ജില്ലയില്‍ മകള്‍ക്ക് വിവാഹസമ്മാനമായി പശുവിനെ നല്‍കി മുസ്ലീം കുടുംബം. തിങ്കളാഴ്ച നടന്ന വിവാഹത്തിലാണ് നൂര്‍ഖാന്‍ മകള്‍ ഗുല്‍ഷാനയ്ക്ക് സമ്മാനമായി പശുവിനെ നല്‍കിയത്.തന്റെ മകള്‍ക്കു പശുക്കളോട് വലിയ താത്പര്യമുള്ളതിനാലാണ് ഇങ്ങനെയൊരു സമ്മാനം നല്‍കിയതെന്ന് പിതാവ് പറഞ്ഞു.

ഹരിയാനയിലെ സോണിപടില്‍ ആദ്യമാണ് ഒരു മുസ്ലിം കുടുംബം പശുവിനെ സമ്മാനമായി നല്‍ക്കുന്നത്. പശുവിനെ സമ്മാനമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പശുവിനെ നന്നായി സംരക്ഷിക്കുമെന്നും മകള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *