ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി വിവരം

കാസര്‍ഗോഡ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്നു സംശയിക്കപ്പെടുന്ന മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പടന്ന സ്വദേശി മുര്‍ഷിദ് അഹമ്മദ് അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ഐഎസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദീന്‍ എന്നയാളും നേരത്തെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25നാണ് ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *