ശബരിമലയില്‍ സ്ത്രീകളെത്തി

പത്തനംതിട്ട: മുമ്പ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതിനെതിരെ പല പ്രശ്‌നങ്ങളും നടന്നതാണ്. ഇന്നും സ്ത്രീകളുടെ പ്രവേശന കാര്യത്തില്‍ തര്‍ക്കം നടക്കുകയാണ്. ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. സുനില്‍ സ്വാമിയുടെ നേതൃത്വത്തില്‍ യുവതികള്‍ സന്നിധാനത്തെത്തിയെന്നാണ് പറയുന്നത്.

സംഭവത്തിന്റെ ചിത്രം ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസ് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായിരിക്കുകയാണ് വൈറലായത്. ശബരിമലയിലെ സ്വാധീനം ഉപയോഗിച്ചാണ് സുനില്‍ സ്വാമി ഇടനിലക്കാരനായി യുവതികളെ എത്തിക്കുന്നതെന്നാണ് വിവരം. പോലീസിന്റെ പൂര്‍ണ പിന്തുണ ഇയാള്‍ ഉണ്ട്. കഴിഞ്ഞ 11 ന് രാവിലെയാണ് പാലക്കാട്ടു നിന്നുള്ള യുവതികള്‍ അടക്കം സുനില്‍ സ്വാമിയുടെ സ്വാധീനമുപയോഗിച്ച് സന്നിധാനത്ത് ദര്‍ശനം നടത്തിയത്.

സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ചിത്രം പകര്‍ത്തുകയായിരുന്നു. ഈ പെണ്‍കുട്ടികള്‍ എല്ലാം 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്ന് കരുതുന്നുവെന്നാണ് മോഹന്‍ദാസ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. സംഭവത്തിനെതിരെ പരാതിയും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ ജി. ഗോപകുമാര്‍ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചിരുന്നു.

അന്ന് എല്ലാവരും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, ഇതില്‍ പല കള്ളക്കള്ളിയും നടന്നിരുന്നു. പോലീസിന്റെ സ്വാധീനം ഉപയോഗിച്ചാണ് യുവതികള്‍ ദര്‍ശനം നടത്തിയത്. 11 സ്ത്രീകളെ സുനില്‍ സ്വാമി ശബരിമലയില്‍ എത്തിച്ചെന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *