മംഗല്‍സൂത്ര മുറിച്ച് തമിഴ്‌നാട് കര്‍ഷകസമരം

ന്യൂഡല്‍ഹി : പ്രതിഷേധത്തിന്റെ മറ്റൊരുമുഖവുമായി ഡല്‍ഹി ജന്ദര്‍ മന്തറില്‍ മംഗല്‍സൂത്ര മുറിച്ച് തമിഴ്‌നാട് കര്‍ഷകരുടെ സമരം.കാര്‍ഷിക കടങ്ങള്‍ തിരിച്ചടക്കാനാവാതെ ആത്മഹത്യചെയ്ത കര്‍ഷകരുടെ, വിധവവമാരുടെ വേദനയും ദുരവസ്ഥയും മുന്‍നിര്‍ത്തി മംഗല്‍സൂത്ര മുറിച്ച് പ്രതിഷേധിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍.തമിഴ്‌നാട് സംസ്‌കാരമനുസരിച്ച് വിവാഹബന്ധത്തിന്റെ പ്രതീകമാണ് മംഗല്‍സൂത്ര.

തമിഴ്‌നാട്ടില്‍ കാര്‍ഷിക കടങ്ങളും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കരും കേന്ദ്രസര്‍ക്കാരും യാതൊരുവിധ സഹായങ്ങളും നല്‍കുന്നില്ലെന്ന് പ്രതിക്ഷേധിച്ച് ഒരു മാസത്തിലേറെയായി നടത്തിവരുന്ന കര്‍ഷക പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *