20 ദിവസംകൊണ്ട് നഷ്ടം 200 കോടി

തിരുവനന്തപുരം: പാതയോരത്തെ മദ്യശാല പൂട്ടിയതോടെ ബീവറെജസ് നിലനില്‍പ്പ് പ്രതിസന്ധിയിലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. 20 ദിവസം കൊണ്ട് 200 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കോര്‍പ്പറേഷന്‍ പറയുന്നു. മദ്യശാലകള്‍ പൂട്ടുന്നതിലൂടെ 5,000 കോടിരൂപയുടെ നഷ്ടം സഹിക്കേണ്ടിവരുമെന്ന് ബെവ്‌കോ നേരത്തെ തന്നെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.ദിനം പ്രതി 8 മുതല്‍ 10 കോടി രൂപയുടെ വരെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ 20 ദിവസത്തെ കണക്കെടുത്താല്‍ 200 കോടി രൂപയുടെ വരെ വരുമാന നഷ്ടമുണ്ടെന്നും ബെവ്‌കോ വ്യക്തമാക്കുന്നു. ദേശീയ പാതയോരത്ത് നിന്ന് മാറ്റി സ്ഥാപിച്ച 120 ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ 40 എണ്ണത്തിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് തലത്തിലുള്ള എതിര്‍പ്പ് കാരണം തടസ്സപ്പെട്ടിരിക്കുകയാണ്.

ഇതും ബെവ്‌കോയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ എത്രിയും വേഗം നടപടി എടുക്കണമെന്നും മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിലുള്ള തടസങ്ങള്‍ മാറ്റണമെന്നും പറഞ്ഞ് ബെവ്‌കോ എം ഡി നികുതി വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു.

Leave a Reply

Your email address will not be published. Required fields are marked *