ന്യൂഡല്‍ഹി: ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് കൂട്ടത്തോടെ ജോലി ഉപേക്ഷിച്ച് ഡല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍. നാന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരാണ് കൂട്ടത്തൊടെ ജോലി ഉപേക്ഷിച്ച് സ്വമേധയായുള്ള വിരമിക്കല്‍ ഏറ്റുവാങ്ങിയത്.
ഉദ്യോഗസ്ഥരുടെ കൂട്ടത്തോടെയുള്ള ഈ വിരമിക്കല്‍ ഡല്‍ഹിയിലെ സുരക്ഷാസേനയ്ക്ക് വലിയ തിരിച്ചടിയാണ്.25 ശതമാനത്തോളം പൊലീസുകാരെ വിഐപി സുരക്ഷയാക്കായി മാറ്റി നിര്‍ത്തിയാല്‍ ഡല്‍ഹി സേനയില്‍ പോലീസുകാരുടെ എണ്ണത്തില്‍ വലിയ കുറവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഇന്‍സ്‌പെക്ടറും 4 സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 106 പൊലീസ് ഉദ്യോഗസ്ഥരാണ് 2014ല്‍ ജോലിയില്‍ നിന്നും പിന്‍മാറിയത്.
പക്ഷേ അതേസമയം ഉദ്യോഗസ്ഥരുടെ കൂട്ടരാജിയുടെ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒരു പഠനം നടത്തിയിട്ടില്ല.
