വോട്ടിംഗ് യന്ത്രത്തിനല്ല കെജ്രിവാളിന്റെ നേതൃത്വത്തിനാണ് തകരാറെന്ന് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറുണ്ടെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി ബിജെപി.

വോട്ടിംഗ് യന്ത്രത്തിനല്ല കെജ്രിവാളിന്റെ നേതൃത്വത്തിനാണ് തകരാറെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു. കെജ്രിവാളിന്റെ ഭാഷ സൂചിപ്പിക്കുന്നത് അദ്ദേഹം അസ്വസ്ഥനാണെന്നാണ്.

അദ്ദേഹം ഗോവയിലും പഞ്ചാബിലും മുഖ്യമന്ത്രിയാവാന്‍ പോയി. എന്നാല്‍ ഒരിടത്തും രക്ഷപെട്ടില്ലെന്നും സംബിത് പത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *