സ്ത്രീ സമൂഹത്തെ അപമാനിച്ച മന്ത്രി എം.എം മണി പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണം: കെ.പി.എ മജീദ്

കോഴിക്കോട്: പെമ്പിളൈഒരുമയുടെ സമരത്തില്‍ പങ്കെടുത്ത സ്ത്രീ സമൂഹത്തെ സംസ്‌കാര ശൂന്യമായ പരാമര്‍ശത്തിലൂടെ അപമാനിച്ച മന്ത്രി എം.എം മണിയുടേത് വിവരക്കേടും അധാര്‍മ്മികവുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

 

സാമാന്യ ബോധമുള്ള ആരും പറയാന്‍ അറക്കുന്ന വാക്കുകള്‍ മന്ത്രി സ്ഥാനത്തിനിരിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല. കൂലിക്കും ബോണസിനും വേണ്ടി സമരം നടത്തിയവരെ ഇത്ര മോശമായി ചിത്രീകരിക്കുന്നത് നീതികരിക്കാനാവില്ല. പരാമര്‍ശം പിന്‍വലിച്ച് എം.എം മണി പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *