സുപ്രീംകോടതി വിധി നടപ്പാക്കണം

തിരുവനന്തപുരം: ഡിജിപി ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍.

‘സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടത്.സുപ്രീംകോടതിയല്ലേ..’ എന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പുഞ്ചിരിച്ചുകൊണ്ട് വിഎസിന്റെ പ്രതികരണം.

സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സെന്‍കുമാര്‍ നല്ല ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന് നീതി ലഭിച്ചുവെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *