വീട്ടുകാരുടെ പേടി സ്വാഭാവികം, പേടിച്ചോടില്ല

കോഴിക്കോട്: പേടിച്ച് ജോലിമാറാനോ ഓടാനോ തുടങ്ങിയാല്‍ ജീവിതാവസാനം വരെ ഓടേണ്ടിവരുമെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍.

പ്രമുഖ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീറാം തന്റെ മനസ്സുതുറന്നത്. വീട്ടുകാരുടെ പേടി സ്വാഭാവികമാണ്. സ്വകാര്യജീവിതത്തെ അത് ഒരളവുവരെ ബാധിച്ചിട്ടുണ്ട്. അതിനു വേറെ പരിഹാരമൊന്നുമില്ലന്നും ശ്രീറാം പറഞ്ഞു.

വിവാദങ്ങള്‍ക്കില്ല എന്ന ആമുഖത്തോടെയാണ് ശ്രീറാം അഭിമുഖം ആരംഭിച്ചത്. ജീവിതം, ജോലി, കുടുംബം, ഹോബികള്‍ തുടങ്ങി എല്ലാംനിറഞ്ഞ അഭിമുഖത്തില്‍ ഡോക്ടര്‍ജീവിതം ഉപേക്ഷിച്ചതിനെക്കുറിച്ചും ശ്രീറാം വിശദീകരിക്കുന്നുണ്ട്.

ശമ്ബളമല്ല, ഇടപെടലിനുള്ള അവസരമാണ് മുഖ്യം. ഒരു ഡോക്ടര്‍ക്ക് കിട്ടുന്നതിലും കുറവ് പൈസയേ ഇപ്പോഴത്തെ ജോലിക്ക് കിട്ടുകയുള്ളൂ എന്നത് ശരിയാണ്. പക്ഷേ, അതിനേക്കാളും എത്രയോ വലിയ കാര്യങ്ങള്‍ ചെയ്യാനാവും. ജനങ്ങളുടെ ജീവിതത്തിന്റെ കാര്യത്തിലായാലും സര്‍ക്കാരിന്റെ നയങ്ങളുടെ കാര്യത്തിലായാലുമെന്നും ശ്രീറാം വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *