ഇനി വിഐപികളില്ല ഇപിഐ മാത്രം

ന്യൂഡല്‍ഹി: വിഐപി ചിന്താഗതികളെ ഉപേക്ഷിക്കണമെന്നും പുതിയ ഇന്ത്യയില്‍ വിഐപി അല്ല ശരിയെന്നും ഇപിഐ (എവരി പേഴ്‌സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) ആണ് ശരിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വിഐപി എന്ന ചിന്താഗതി മാറ്റാനാണ് പൊതു സമൂഹത്തിലേക്കിറങ്ങുന്ന മന്ത്രിമാരടക്കമുള്ളവരുടെ വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ എടുത്തു മാറ്റിയത്. ലൈറ്റുകള്‍ മാറ്റിയതു പോലെ തന്നെ എല്ലാവരുടെയും മനസില്‍ നിന്ന് വിവിഐപി ചിന്താഗതി മാറണമെന്നും അദ്ദേഹം പറഞ്ഞു.

മന്‍ കി ബാത്തിലെ പ്രസക്ത ഭാഗങ്ങള്‍

* ഭീം ആപ്പ് വഴി ദിവസം 200 രൂപവരെ സമ്ബാദിക്കാനുള്ള അവസരം: മൂന്നുപേര്‍ക്ക് ഭീം ആപ്പ് പരിചയപ്പെടുത്തി അവര്‍ അത് ഉപയോഗിച്ചാല്‍ പരിചയപ്പെടുത്തിയവര്‍ക്ക് 10 രൂപ വീതം ലഭിക്കുന്നതാണ് പദ്ധതി.

* വ്യക്തികള്‍ പരിമിതികളില്‍ നിന്ന് പുറത്തുവരണം: വ്യക്തികള്‍ സുരക്ഷിതമായ മേഖലകളില്‍ നിന്ന് പുറത്ത് വന്ന് വ്യത്യസ്ഥമായ കാര്യങ്ങള്‍ ചെയ്യാനും പഠിക്കാനും തയ്യാറായാല്‍ അതിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയും സാധ്യമാകും.

* ടെക്‌നോളജിയുടെ ഉപയോഗം: അകലം കുറയക്കുകയാണ് ടെക്‌നോളജിയുടെ ലക്ഷ്യം. എന്നാല്‍ ഒരു മുറിയിലിരിക്കുന്ന ആറു കുടുംബാംഗങ്ങളും അവരുടെതായ ടെക്‌നോളജിയുടെ ലോകത്താണ്. ഇത് ആശാങ്കാജനകമാണ്.

* പാരിസ്ഥിതിക പ്രശ്‌നങ്ങള്‍: കാലവസ്ഥയിലെ മാറ്റം സെമിനാറുകളിലും ചര്‍ച്ചകളിലും മാത്രം ഒതുങ്ങിയാല്‍ പോര. അത് നമ്മളെ ദിനം പ്രതിയെന്നോണം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ് അത് തിരിച്ചറിഞ്ഞ് പെരുമാറി തുടങ്ങണം. വേനലില്‍ പക്ഷി മൃഗാദികള്‍ക്ക് ജീവജലം ഉറപ്പാക്കാന്‍ യുവാക്കള്‍ മുന്‍കൈയെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *