യുഡിഎഫ് നിയമനടപടിക്കൊരുങ്ങി

തിരുവനന്തപുരം :  സ്ത്രീത്വത്തെ അപമാനിച്ച മണിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. പി.ടി.തോമസ് കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കും.

മന്ത്രി എം.എം.മണിയുടെ സ്ത്രീ വിരുദ്ധപരാമര്‍ശത്തിനെതിരായ ബഹിഷ്‌കരണം തുടരുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ അറിയിച്ചു. മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരും.

ജനകീയ പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതിനാല്‍ സഭ ബഹിഷ്‌കരിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *