വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ പിടിയില്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ പിടിയില്‍. ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനാണ് അറസ്റ്റിലായത്. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. തലസ്ഥാനത്തെ പ്രമുഖ ട്യൂഷന്‍ കേന്ദ്രത്തിലെ അധ്യാപകന്‍ കൂടിയാണ് ഇയാള്‍. ഇവിടെ എത്തുന്ന വിദ്യാര്‍ഥിനികളുടെയും ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്.

 

വര്‍ഷങ്ങളായി വീടുകളിലെത്തി ട്യൂഷനെടുക്കുന്നയാളാണ് അരുണ്‍ കുമാര്‍. എന്നാല്‍ അരുണ്‍കുമാറിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ഒരു വീട്ടമ്മ പരാതിയുമായി മ്യൂസിയം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ബോധ്യപ്പെട്ടത്.

വിദ്യാര്‍ഥിനികളുടെ അശ്ലീലദൃശ്യങ്ങള്‍ വര്‍ഷങ്ങളായി പകര്‍ത്താറുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടിട്ടുണ്ട്. അതേസമയം, ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *